നവംബര്‍ 21ന് എസ്എഫ്ഐ പ്രക്ഷോഭം
തിരുവനന്തപുരം: പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനത്ത് സമര പരമ്പരയ്ക്ക് തുടക്കം കുറിക്കുമെന്ന് എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും എസ്എഫ്ഐ പ്രവര്‍ത്തകരും ഉപവാസം അനുഷ്ഠിക്കുന്ന സെക്രട്ടറിയേറ്റ് നടയില്‍ നവംബര്‍ 20 ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.ടി. രാജീവ്, പ്രസിഡന്റ് പി.കെ. ബിജു എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.
നവംബര്‍ 21ന് എസ്എഫ്ഐ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കോലം കത്തിക്കും. വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തും. ജില്ലാ കേന്ദ്രങ്ങളില്‍ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സെമിനാറുകള്‍ സംഘടിപ്പിക്കും.
ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹം അനുഷ്ഠിക്കാന്‍ മുതിര്‍ന്ന എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അതിക്രമം കാണിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications