ഷാനിമോള്‍ക്കെതിരെ മഹിളാകോണ്‍ഗ്രസ് നേതൃത്വം
തിരുവനന്തപുരം:മന്ത്രി കുഞ്ഞാലിക്കുട്ടിക്കനുകൂലമായി പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയിരിക്കുന്ന മഹിളാകോണ്‍ഗ്രസ് പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു.
പൊതുവേദികളില്‍ മന്ത്രി തെറ്റുകാരനല്ലെന്നു പറയുന്ന പ്രസിഡന്റ് കൂലിപ്പട്ടാളം കളിക്കുകയാണെന്ന ആരോപണവുമായി മഹിളാകൊണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ പരാതികളുയരുന്നുണ്ട്.
പരസ്യമായി ആവശ്യപ്പെടുന്നില്ലെങ്കിലും മന്ത്രിയുടെ രാജിയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിക്കാന്‍ ഷാനിമോള്‍ തയ്യാറാവുന്നത് പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്യലാണെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.
ജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ എതിര്‍ക്കുന്ന ഒരാളെ പരസ്യമായി പിന്തുണയ്ക്കുന്ന ഷാനിമോളുടെ നയം പാര്‍ട്ടിയുടെ ജനപ്രീതിക്കു മങ്ങലേല്‍പ്പിക്കുമെന്നും അഭിപ്രായമുണ്ട്.
മന്ത്രിയുടെ രാജിയാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വി.കെ സുധീരനും കെ.പി അനില്‍കുമാറും തെറ്റായ നയമാണു സ്വീകരിക്കുന്നതെന്ന് പരോക്ഷമായി അഭിപ്രായപ്പെട്ട ഷാനിമോള്‍ക്കെതിരെ മഹിളാകോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.












Click it and Unblock the Notifications