പിഡിപി അക്രമം: പിന്നില്‍ യുഡിഎഫ് നേതാവെന്ന്
തിരുവനന്തപുരം: തലസ്ഥാനനത്ത് പിഡിപി മാര്‍ച്ചിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നില്‍ യുഡിഎഫിലെ മുഖ്യകക്ഷിയുടെ പ്രമുഖ നേതാവിന്റെ ഗൂഢാലോചനയാണെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് ആരോപിച്ചു.
പി ഡി പി മാര്‍ച്ചിനിടെ അക്രമസംഭവങ്ങള്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് പൂന്തുറ സിറാജ്.
ജയിലില്‍ തന്നെയും മറ്റ് പിഡിപി അംഗങ്ങളെയും പീഡിപ്പിക്കുകയാണ്. റംസാന്‍ കാലമാണെങ്കിലും നോമ്പ് തുറക്കാനുള്ള ഭക്ഷണം നല്‍കുന്നില്ല. നോമ്പുകാലത്ത് ജയിലില്‍ തങ്ങളെ പീഡിപ്പിക്കുന്നതിന് മുഖ്യമന്ത്രി എ.കെ. ആന്റണി മറുപടി പറയേണ്ടി വരുമെന്ന് സിറാജ് പറഞ്ഞു.
അതിനിടെ സിറാജിന്റെ റിമാന്റ് തിരുവനന്തപുരം ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിക്സണ്‍ എം. ജോസഫ് 14 ദിവസത്തേക്ക് കൂടി നീട്ടി.












Click it and Unblock the Notifications