റജീനകേസ് സിബിഐയ്ക്ക് വിടണം: സുധീരന്‍
തൃശൂര്‍: സുധീരന്‍ വീണ്ടും കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തിരിയുന്നു. കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍ സ്ത്രീപീഡന കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് തുറന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വീണ്ടും സുധീരന്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നത്.
ലൈഗിക പീഡന കേസില്‍ ആരോപണ വിധേയനായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നും സുധീരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തൃശൂര്‍ അതിരൂപതയുടെ ഒരു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് സുധീരന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം കാര്യമായി നടക്കുന്നെന്ന് കരുതാന്‍ കഴിയുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ധാരണ ഉള്ളതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. കേസ് അന്വേഷണത്തെ പറ്റിയുള്ള ആശങ്കകള്‍ ഏറെയാണ്. നിയമവാഴ്ച അട്ടിമറിക്കപ്പെടുന്നുവോ എന്ന തോന്നലും ഉണ്ട്. കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണോ എന്ന് തീരുമാനികേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് തെളിയും വരെ മന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുകയാണ് വേണ്ടത്.












Click it and Unblock the Notifications