എല്ലാ കിണറും രജിസ്റര്‍ ചെയ്യണമെന്ന് നിയമം
കൊല്ലം: നിയന്ത്രിത മേഖലയിലല്ലാത്ത കിണറുകളും രജിസ്റര്‍ ചെയ്യണമെന്ന് സംസ്ഥാനത്ത് നിലവില്‍ വന്ന കേരള ഭൂജല നിയമം വ്യവസ്ഥ ചെയ്യുന്നു.
ഗസറ്റ് വിജ്ഞാപനമായി പുറത്തുവന്ന നിയമം അനുസരിച്ച് കേരള ഭൂജല അതോറിറ്റി നിലവില്‍ വന്ന് 120 ദിവസത്തിന് ശേഷം സംസ്ഥാനത്തെ എല്ലാ ഭൂജല ഉപഭോക്താക്കളും കിണറുകള്‍ രജിസ്റര്‍ ചെയ്തിരിക്കണം.
നേരത്തെ ഒന്നര കുതിരശക്തി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഘടിപ്പിച്ച കിണറുകള്‍ക്കും മൂന്ന് കുതിരശക്തി വരെയുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഘടിപ്പിച്ച കുഴല്‍കിണറുകള്‍ക്കോ നിയന്ത്രിതമേഖലയിലല്ലെങ്കില്‍ രജിസ്ട്രേഷന്‍ ആവശ്യമില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. ഒക്ടോബര്‍ 19ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്.
എന്നാല്‍ മന്ത്രി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ എല്ലാ കിണറുകളും രജിസ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.
ഭൂജല ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ ഏത് പ്രദേശവും നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കാന്‍ ഭൂജല അതോറിറ്റിയ്ക്ക് നിയമം അധികാരം നല്‍കുന്നുണ്ട്. ഏത് കിണറും ജലസംഭരണികളും പരിശോധിക്കാന്‍ അതോറിറ്റി ജീവനക്കാര്‍ക്ക് അധികാരമുണ്ട്.












Click it and Unblock the Notifications