ഇറാഖ് സഹകരിക്കുന്നു: പരിശോധകര്‍
സൈപ്രസ്: ഇറാഖില്‍ നിന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണം ലഭിച്ചതായി ഐക്യരാഷ്ട്രസഭാ ആയുധ പരിശോധകര്‍. മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സും അന്താരാഷ്ട്ര ആണവായുധ ഏജന്‍സി(ഐഎഇഎ) മേധാവി മൊഹമ്മദ് എല്‍ബറാദെയും നവമ്പര്‍ 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാഖി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു. നിരായുധീകരണപ്രക്രിയയോട് പൂര്‍ണ്ണമായും സഹകരിക്കാമെന്ന ഇറാഖിന്റെ വാഗ്ദാനം ലഭിച്ചതിനെതുടര്‍ന്ന് ഇരുവരുടെയും നേതൃത്വത്തിലുള്ള സംഘം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും സൈപ്രസില്‍ മടങ്ങിയെത്തി.
ഡിസംബര്‍ എട്ടിന് ഇറാഖ് വിശദമായ റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസമിതിയ്ക്ക് നല്കും. ഈ റിപ്പോര്‍ട്ടില്‍ ഇറാഖ് തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്കണം. ഡിസംബര്‍ എട്ടിനകം ഇത്രയും ബൃഹത്തായ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ഇറാഖിന് ആശങ്കയുണ്ടെന്നും കഴിയുന്നത്ര സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കാമെന്ന് ഇറാഖ് വാഗ്ദാനം നല്കിയിട്ടുണ്ടെന്നും ബ്ലിക്സ് പറഞ്ഞു.
ആയുധപരിശോധകര്‍ക്ക് ഇറാഖിലേക്ക് പോകാനും ഇറാഖില്‍ നിന്ന് മടങ്ങാനും ഉള്ള ഔദ്യോഗിക കേന്ദ്രം സൈപ്രസിലെ ലര്‍ണാകയാണ്. ഇറാഖിന്റെ കയ്യില്‍ രാസ-ആണവ-ജൈവ ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതലയാണ് ആയുധപരിശോധകര്‍ക്കുള്ളത്.












Click it and Unblock the Notifications