ഇറാഖിനോട് സഹകരിക്കാന്‍ സൗദി
ദുബായ്: ഐക്യരാഷ്ട്രസഭയുടെ ആയുധപരിശോധക സംഘത്തോട് സഹകരിക്കാന്‍ സൗദി അറേബ്യ ഇറാഖിനോട് അഭ്യര്‍ത്ഥിച്ചു. അതേ സമയം ഇറാഖിനെതിരെ സ്വീകരിച്ചതുപോലെ ഇസ്രയേലിനെതിരെയും കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയോടും സൗദി ഭരണകൂടം ആവശ്യപ്പെട്ടു.
സൗദി രാജാവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗമാണ് ഐക്യരാഷ്ട്രസഭയോട് പൂര്‍ണ്ണമായും യോജിക്കാന്‍ സദ്ദാം ഹുസൈനോട് ആവശ്യപ്പെട്ടത്. യുഎന്‍ സംഘം ബാഗ്ദാദിലേക്ക് മടങ്ങിവരുന്നത് ഗള്‍ഫ്മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സഹായകരമാകുമെന്നും സൗദി മന്ത്രിസഭായോഗം പ്രത്യാശ പ്രകടിപ്പിച്ചു.
അതേ സമയം പലസ്തീന്‍ പ്രശ്നത്തിലുള്ളയുഎന്‍ പ്രമേയം പാലിക്കാനും യുഎന്‍ വ്യവസ്ഥകള്‍ക്ക് വഴങ്ങാനും ഇസ്രയേലും തയ്യാറാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇസ്രയേലിനെ പ്രേരിപ്പിക്കാന്‍ യുഎന്‍ തയ്യാറാകണം. ഇസ്രയേല്‍ സൈന്യം പലസ്തീന്‍ പൗരന്മാര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ സൗദി അപലപിച്ചു.












Click it and Unblock the Notifications