നെടുങ്ങാടി: ഹജ് തീര്‍ഥാടകര്‍ക്ക് ഒരു ലക്ഷം പിന്‍വലിക്കാം
കോഴിക്കോട്: നെടുങ്ങാടി ബാങ്കില്‍ നിന്ന് ഹജ് തീര്‍ഥാടകര്‍ക്ക് ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ പ്രത്യേക അനുമതി നല്‍കിക്കൊണ്ട് റിസര്‍വ്ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചു.
മൊറോട്ടോറിയം നിലനില്‍ക്കുന്ന നെടുങ്ങാടി ബാങ്കില്‍ നിന്ന് 2003 ഫെബ്രുവരി ഒന്നു വരെ അയ്യായിരം രൂപ വരെ മാത്രമേ പിന്‍വലിക്കാവൂ എന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഇപ്പോള്‍ ഹജ് തീര്‍ഥാടകര്‍ക്ക് മാത്രമായി ആനുകൂല്യം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇടപാടുകാര്‍ ഹജ് തീര്‍ഥാടനത്തിന് വേണ്ടിയാണ് പണം പിന്‍വലിക്കുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. സംസ്ഥാന ഹജ് കമ്മിറ്റിയുടെ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. ഇടപാടുകാര്‍ക്ക് അക്കൗണ്ടുള്ള ശാഖയില്‍ നിന്നു മാത്രമേ പണം പിന്‍വലിക്കാനാവൂ. ഇടപാടുള്ള ശാഖയില്‍ തന്നെ അപേക്ഷ നല്‍കിയിരിക്കണം.












Click it and Unblock the Notifications