സംയുക്തയും ബിജുവും വിവാഹിതരായി
തൃശൂര്‍: ചലച്ചിത്ര താരങ്ങളായ ബിജു മേനോനും സംയുക്താ വര്‍മയും വിവാഹിതരായി. നവംബര്‍ 21 വ്യാഴാഴ്ച രാവിലെ 11.15ന് തൃശൂര്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വെച്ചാണ് ഇരുവരും വരണമാല്യം ചാര്‍ത്തിയത്.
പുലര്‍ച്ചെ 6.15ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും മിന്നുകെട്ടിയതിന് ശേഷമാണ് ഇന്‍ഡോര്‍ സ്റേഡിയത്തിലെത്തിയത്.
11 മണിയ്ക്ക് ബിജു മേനോന്‍ ബന്ധുക്കളോടൊപ്പം സ്റേഡിയത്തിലെ വിവാഹവേദിയിലെത്തി. 11.10 ഓടെ സംയുക്തയും വന്നു. പച്ച കസവ്പട്ടണിഞ്ഞാണ് സംയുക്തയെത്തിയത്. വെള്ള ഷര്‍ട്ടും മുണ്ടും കസവ് വേഷ്ടിയുമാണ് ബിജുവണിഞ്ഞത്.
വന്‍ ജനക്കൂട്ടമാണ് ഇന്‍ഡോര്‍ സ്റേഡിയത്തിലെത്തിയത്. ആരാധകരുടെ ആര്‍പ്പുവിളിയുടെ അകമ്പടിയോടെയാണ് ഇരുവരും വരണമാല്യം ചാര്‍ത്തിയത്.
വിവിധ ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു.












Click it and Unblock the Notifications