സുഭാഷണ്‍ റെഡ്ഢി ചീഫ് ജസ്റിസായി ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റിസായി ജസ്റിസ് ബി. സുഭാഷണ്‍ റെഡ്ഢി ചുമതലയേറ്റു.
ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, കെ. എം. മാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവംബര്‍ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ചടങ്ങ് നടന്നത്. ചൈന്നെ ഹൈക്കോടതി ജഡ്ജിയായിരുന്നു സുഭാഷണ്‍ റെഡ്ഢി. 1991 നവംബര്‍ 25ന് ആന്ധ്രാ ഹൈക്കോടതി ജഡ്ജിയെന്ന നിലയിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്.












Click it and Unblock the Notifications