മലയാളിസ്ത്രീക്ക് തീവണ്ടിയില്‍ പീഡനം
ദില്ലി: തീവണ്ടിയാത്രയ്ക്കിടയില്‍ മലയാളി സ്ത്രീക്ക് പീഡനം. കേരളാ എക്സ്പ്രസില്‍ ദില്ലിയിലേക്ക് വരികയായിരുന്ന മലയാളിസ്ത്രീയെയാണ് ആറ് യുപി പൊലീസുകാര്‍ പീഡിപ്പിച്ചത്.
ഇക്കാര്യത്തില്‍ യുവതി പൊലീസില്‍ പരാതി നല്കിയിട്ടുണ്ടെങ്കിലും യുവതിയുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്. യുവതിയുടെ പരാതി ആഗ്രയിലെ റെയില്‍വേ പൊലീസിന് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി രാജ്യസഭയില്‍ അറിയിച്ചു.
എ. വിജയരാഘവന്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്ര മന്ത്രി. സംഭവത്തെ പൊലീസ് കേസാക്കാനോ തന്റെ പേര് വെളിപ്പെടുത്താനോ യുവതിയ്ക്ക് താല്പര്യമില്ലാത്തതിനാല്‍ സംഭവം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ഐ.ഡി. സ്വാമി അറിയിച്ചു.












Click it and Unblock the Notifications