ഐടി സര്‍ക്കാരിനെ സുതാര്യമാക്കും: ആന്റണി
തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുതാര്യമാക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. നവമ്പര്‍ 21 വ്യാഴാഴ്ച കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇതിനാല്‍ സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഐടിയുടെ ഉപയോഗം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥമണിമന്ദിരങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ കാറ്റേല്ക്കാത്ത സാധാരണക്കാരന് ഭരണകാര്യങ്ങളില്‍ ഐടിയുടെ ഉപയോഗം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥമേധാവിത്വം അവരുടെ രഹസ്യസ്വഭാവം ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അറിയാനുള്ള ജനങ്ങളുടെ അവകാശം ഭരണഘടന ഉറപ്പുനല്കുന്ന അവകാശമാണ്. - അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications