Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസപ്പടി: തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇതോടെ വിജിലന്‍സ് കേസന്വേഷണം പൂര്‍ത്തിയായി. മണിച്ചന്റെ മാസപ്പടി ഡയറിയിലുണ്ടായിരുന്ന 11 രാഷ്ട്രീയനേതാക്കള്‍ക്കെതിരെ മദ്യദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റിസ് മോഹന്‍ കുമാര്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയിട്ടില്ലെന്നാണ് മണിച്ചന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സി പി എം നേതാക്കള്‍ മാസപ്പടി വാങ്ങിയതായി കണ്ടെത്തിയ സി പി എം കമ്മിറ്റിയിലെ മൂന്നംഗങ്ങളോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരും അതിന് തയ്യാറായില്ല. അതിനാല്‍ മാസപ്പടി ഡയറിയില്‍ പേരുണ്ടെന്നതിന്റെ പേരില്‍ മാത്രം ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.

നേരത്തെ 22 എക്സൈസ്, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സ്പിരിറ്റ് കടത്തിനും കച്ചവടത്തിനും ഈ ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്ന് മണിച്ചനും മറ്റും നല്‍കിയ മൊഴിയില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+