Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് പുതിയ നായര്‍ സംഘടന

തൃശൂര്‍: സംസ്ഥാനത്ത് ഒരു പുതിയ നായര്‍ സംഘടന നിലവില്‍വന്നു. സംസ്ഥാനത്തെ സ്വതന്ത്ര കരയോഗങ്ങളും സമാജങ്ങളും ചേര്‍ന്നാണ് സമസ്ത നായര്‍ സമാജം എന്ന പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

നായര്‍ സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്‍എസ്എസ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് സമസ്ത നായര്‍ സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 500 സ്വതന്ത്ര സമാജങ്ങളും കരയോഗങ്ങളും ചേര്‍ന്നതാണ് പുതിയ സംഘടനയെന്ന് അവര്‍ അവകാശപ്പെട്ടു.

സമസ്ത നായര്‍ സമാജം കണ്‍വീനര്‍ എന്‍. പ്രഭാകരന്‍ നായര്‍, ജോയിന്റ് കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ മാസ്റര്‍, വി. അച്യുത കുറുപ്പ്, കനകപുള്ളി ഗോപിനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സമുദായത്തിന്റെ മൊത്തം വളര്‍ച്ചയ്ക്കു വേണ്ടിയാണ് മന്നത്ത് പത്മനാഭന്‍ എന്‍എസ്എസ് രൂപീകരിച്ചത്. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരും സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇപ്പോഴാകട്ടെ സമുദായാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട എന്‍എസ്എസ് സമുദായത്തിന് ശാപമാണ്.

നായര്‍ സമുദായാംഗങ്ങളുടെ പ്രധാന ജീവിതോപാധിയായ കാര്‍ഷിക മേഖല ഇപ്പോള്‍ തളര്‍ച്ചയിലാണ്. സംവരണത്തിന്റെ പേരില്‍ സമുദായാംഗങ്ങള്‍ സര്‍ക്കാര്‍ സര്‍വീസ് മേഖലയില്‍ അവഗണിക്കപ്പെടുന്നു. സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കമമെന്ന ആവശ്യം ഇപ്പോഴത്തെ എന്‍ എസ് എസ് നേതൃത്വം ഉന്നയിക്കുന്നില്ല.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ സഖ്യം സംഘടനയ്ക്കുണ്ടാവില്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ നായര്‍ സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ സംഘടനകളുമായി സാഹചര്യത്തിന് അനുസരിച്ചുള്ള ധാരണകളുണ്ടാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+