സര്‍ക്കാര്‍ പോര്‍ട്ടല്‍ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവംബര്‍ 21 വ്യാഴാഴ്ച നിലവില്‍വന്നു. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.
സി-ഡിറ്റ് രൂപകല്പന ചെയ്ത പോര്‍ട്ടല്‍ ഇംഗ്ലീഷിലാണ്. ഭരണപരവും മറ്റുമായി വിവിധ വിവരങ്ങള്‍ പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. 1200 വെബ്പേജുകളാണ് പോര്‍ട്ടലിനുള്ളത്.
മറ്റ് വിവിധ സര്‍ക്കാര്‍ സൈറ്റുകളിലേക്കുള്ള ലിങ്ക് പോര്‍ട്ടലിന്റെ ഹോം പേജില്‍ കൊടുത്തിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 370 അപേക്ഷാ ഫോറങ്ങള്‍ പോര്‍ട്ടലിലുണ്ട്. 37 സര്‍ക്കാര്‍ വകുപ്പുകളെ കുറിച്ചും ഈ വകുപ്പുകള്‍ക്ക് കീഴിലുള്ള പദ്ധതികളെ കുറിച്ചും പോര്‍ട്ടലില്‍ വിവരം ലഭ്യമാണ്. സൈറ്റിലെത്തുന്നവര്‍ക്ക് ഇ-മെയില്‍ വഴി പ്രതികരണം അറിയിക്കാം.
പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പരാതികള്‍ പറയുകയും മറ്റ് പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാം. പരീക്ഷാഫലം, ടെന്‍ഡറുകള്‍, പി.എസ്.സി. പരീക്ഷകള്‍, സ്ഥിതിവിവര കണക്ക്, നിയമസഭ, നീതിന്യായ സ്ഥാപനങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടലിലുണ്ട്.
മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പോര്‍ട്ടലിന്റെ സി ഡി പ്രകാശനം ചെയ്തു. മന്ത്രി എം. എം. ഹസ്സന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications