Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശനം ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രം

തൃശൂര്‍: സംയുക്തയുടെയും ബിജു മേനോന്റെയും വിവാഹത്തിന് ആരാധകരുടെ അസാധാരണമായ തിരക്കനുഭവപ്പെട്ടപ്പോള്‍ ക്ഷണക്കത്തുമായി എത്തിയവര്‍ക്ക് മാത്രമായി വിവാഹ വേദിയിലേക്ക് പ്രവേശനം.

തിരക്ക് നിയന്ത്രിക്കാന്‍ വിവാഹം നടക്കുന്ന ഇന്‍ഡോര്‍ സ്റേഡിയത്തിന് പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിനോടൊപ്പം വളന്റിയര്‍മാരുമുണ്ടായിരുന്നു ആരാധകരെ നിയന്ത്രിക്കാന്‍. രാവിലെ തൊട്ടേ ആരാധകര്‍ ഇന്‍ഡോര്‍ സ്റേഡിയ പരിസരത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ക്ഷണക്കത്തുമായി വന്നവരെ മാത്രം പൊലീസ് അകത്തേക്ക് കയറ്റിവിടാന്‍ തുടങ്ങി. ക്ഷണക്കത്തെടുക്കാന്‍ മറന്നവര്‍ സ്റേഡിയത്തിന് പുറത്ത് ആരാധകരോടൊപ്പം കാഴ്ചക്കാരായി നില്‍ക്കേണ്ടിയും വന്നു.

തൃശൂര്‍ രാമനിലയം മുതല്‍ സ്റേഡിയം വരെ റോഡിന്റെ ഇരുഭാഗത്തും ആരാധകര്‍ തിങ്ങിക്കൂടി നിന്നിരുന്നു. സ്റേഡിയത്തിന് പുറത്ത് ആരാധക സമുദ്രത്തെ തന്നെ കാണാമായിരുന്നു. പ്രിയപ്പെട്ട താരങ്ങള്‍ ഓരോരുത്തരായി എത്തുമ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം എതിരേറ്റത്. സ്റേഡിയത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ച ആരാധകരെ പൊലീസ് തടഞ്ഞു.

രാവിലെ പത്തരയോടെ ഇന്‍ഡോര്‍ സ്റേഡിയം നിറഞ്ഞു. വന്‍ആള്‍ക്കൂട്ടവും നാദസ്വര മേളവുമൊക്കെയായി ഒരു ഉത്സവാന്തരീക്ഷമായിരുന്നു ഇന്‍ഡോര്‍ സ്റേഡിയത്തിനും അകത്തും പുറത്തും. പട്ടുകുടകളും പൂമാലകളുമായി ഇന്‍ഡോര്‍ സ്റേഡിയവും പരിസരവും കമനീയമാക്കിയിരുന്നു. സദ്യയ്ക്കായി സ്റേഡിയത്തിന് മുന്നില്‍ പ്രത്യേക പന്തലാണ് ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+