യുഡിഎഫ് യോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: നവംബര്‍ 22 വെള്ളിയാഴ്ച യു ഡി എഫ് ഉന്നതാധികാര സമിതി യോഗം കോവളത്തു ചേരും. ബാലകൃഷ്ണപിള്ള പ്രശ്നം, സ്വാശ്രയ ന്യൂനപക്ഷ കോളജുകളിലെ പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിഷയമാവും.
നവംബര്‍ 20 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വാശ്രയ ന്യൂനപക്ഷ കോളജുകളിലെ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യു ഡി എഫ് യോഗത്തിന് വിട്ടത്. സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂ.
ബാലകൃഷ്ണപിള്ള പ്രശ്നം യോഗത്തെ ചൂടുപിടിപ്പിക്കുന്ന വിഷയമാവും. യോഗത്തില്‍ തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് വിശദീകരണം നല്‍കാമെന്ന് പിള്ള പറഞ്ഞിട്ടുണ്ട്. പിള്ളയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കുന്നത്.












Click it and Unblock the Notifications