വല്ലാര്‍പാടം: 230 കോടി നല്കും
ദില്ലി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ ദേശീയപാതകളുമായി കൂട്ടിയോജിപ്പിക്കുന്ന പാതയുടെ നിര്‍മ്മാണത്തിന് 230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം രൂപം നല്കി.
കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി വി.പി. ഗോയല്‍ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ലോക്സഭയില്‍ പി.സി. തോമസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനെ ദേശീയപാത 47,17 എന്നിവയുമായി ബന്ധിപ്പിക്കുന്ന പാത നിര്‍മ്മിക്കാനാണ് 230 കോടിയുടെ പദ്ധതി. പാതയുടെ ദൈര്‍ഘ്യം 15.3 കിലോമീറ്റര്‍ വരും.
ടെര്‍മിനലില്‍ 120 മീറ്റര്‍ ക്രെയ്നുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം രാജ്യരക്ഷാമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.












Click it and Unblock the Notifications