സത്യഗ്രഹം: അച്യുതാനന്ദനെതിരെ കേസ്
തിരുവനന്തപുരം: നിരോധനം ലംഘിച്ച് സെക്രട്ടറിയേറ്റ് നടയില്‍ പന്തല്‍ കെട്ടി സത്യഗ്രഹം നടത്തിയതിന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.
സി പി എം നേതാക്കളായ ഇ. പി. ജയരാജന്‍, തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 21 എസ് എഫ് ഐക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അന്യായമായി സംഘം ചേരുക, വാഹന ഗതാഗതം തടസപ്പെടുത്തുക, പൊലീസിന്റെ നിയമപരമായ ആജ്ഞ ലംഘിക്കുക, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications