Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ മക്ഡൊണാള്‍ഡ് കട കത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ യുഎസ്വിരുദ്ധവികാരം നിയന്ത്രണം വിട്ട് പുറത്ത്വരുന്നു. നവമ്പര്‍ 21 വ്യാഴാഴ്ച മക്ഡൊണാള്‍ഡ് റസ്റൊറന്റ് ഒരു അക്രമി കത്തിച്ചു. തോക്കുമായി റസ്റൊറന്റിലേക്ക് കയറിയ ചെറുപ്പക്കാരന്‍ ഗ്യാസൊലിന്‍ ഉപയോഗിച്ചാണ് കട കത്തിച്ചത്.

സൗദിയിലെ യുഎസ് എയര്‍ബേസിന് അടുത്തുള്ള മക്ഡൊണാള്‍ഡ് കടയാണ് കത്തിച്ചതെന്ന് സൗദി ആഭന്തരമന്ത്രി അറിയിച്ചു. സൗദിയില്‍ പ്രത്യക്ഷത്തിലുള്ള യുഎസ് വിരുദ്ധവികാരപ്രകടനം ഇതാദ്യമാണ്.

കടയിലേക്ക് അതിക്രമിച്ച് കയറിയ ചെറുപ്പക്കാരന്‍ കടയിലെ ജോലിക്കാരനെ ആദ്യം ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തി. അതിന് ശേഷമാണ് കടയ്ക്ക് തീകൊളുത്തിയത്. അതിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സൗദി പൊലീസ് അക്രമിക്ക് വേണ്ടി റിയാദിലും പരിസരപ്രദേശത്തും തിരച്ചില്‍ നടത്തിവരികയാണ്.

അക്രമിയെ പിടികൂടിയാല്‍ കടുത്ത ശിക്ഷനല്കുമെന്ന് നയെഫ് രാജകുമാരന്‍ അറിയിച്ചു. യുഎസ് ഫാസ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാള്‍ഡ് കഴിഞ്ഞ രണ്ട് വര്‍ഷമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയാണ്. യുഎസ് ബ്രാന്റ് നാമത്തിലുള്ള ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അറബികള്‍ കൂടുതലായി പാലിച്ചുവരുന്നതിനാലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+