വഡോധരയില്‍ ബസ് കത്തിക്കാന്‍ ശ്രമം
വഡോധര: കാഞ്ചി ശങ്കരാചാര്യരുടെ അറസ്റില്‍ പ്രതിഷേധിച്ച് വിഎച്ച്പി ഭാരത്ബന്ദ് നടത്തുന്ന നവംബര്‍ 22 തിങ്കളാഴ്ച വഡോദരയില്‍ ബന്ദ് അനുകൂലികള്‍ രണ്ട് ബസുകള്‍ കത്തിക്കാന്‍ ശ്രമിച്ചു.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ബസുകളില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട വിഎച്ച്പി പ്രവര്‍ത്തകര്‍ പെട്രോളൊഴിച്ച് ബസുകള്‍ കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉന്നതഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയതു കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications