രാഷ്ട്രപതി പുട്ടപര്‍ത്തിയില്‍ എത്തി
പുട്ടപര്‍ത്തി: സത്യസായി ബാബയുടെ ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം നവമ്പര്‍ 22 വെള്ളിയാഴ്ച പുട്ടപര്‍ത്തിയില്‍ എത്തി. രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്താവളത്തിലാണ് രാഷ്ട്രപതി എത്തിയത്.
ആന്ധ്രപ്രദേശിലെ രംഗറെഡ്ഡി ജില്ലയിലെ സായിബാബ ക്ഷേത്രത്തില്‍ സ്ഫോടനം നടന്നതിനാല്‍ പുട്ടപര്‍ത്തിയില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കി. സ്ഫോടനത്തില്‍ ഒരു സ്ത്രീകൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
പുട്ടപര്‍ത്തിയില്‍ വിമാനമിറങ്ങിയ ഉടന്‍ രാഷ്ട്രപതി സായി ബാബയെ സന്ദര്‍ശിച്ചു. ബാബയോടൊപ്പം രാഷ്ട്രപതി 15 മിനിറ്റ്നേരം ചെലവഴിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ബാബയുമായി കൂടിക്കാഴ്ച നടത്തി.
ബാബയുടെ 76ാം ജന്മദിനാഘോഷച്ചടങ്ങിലും ശ്രീ സത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ ലേണിംഗ് എന്ന സ്ഥാപനത്തിലെ ബിരുദദാനച്ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.












Click it and Unblock the Notifications