ചോദ്യം ചെയ്യല്‍ വീക്ഷിക്കാനുള്ള അനുമതി റദ്ദാക്കി
ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയെ ചോദ്യം ചെയ്യുന്നത് വീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് അനുമതി നല്‍കികൊണ്ടുള്ള നേരത്തെയുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
എന്നാല്‍ ഈ ഉത്തരവ് അദ്ദേഹം പൊലീസ് കസ്റഡിയില്‍ നിന്ന് ജയിലിലേയ്ക്ക് മടങ്ങിയതിന് ശേഷമാണ് വന്നതെന്നതാണ് രസകരം.
നേരത്തെ ജയേന്ദ്ര സരസ്വതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റഡിയില്‍ വിട്ടതിനെതിരെ നല്‍കിയ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയെ ചോദ്യം ചെയ്യുന്നത് വീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകന് അനുമതി നല്‍കിയിരുന്നു. ഈ അനുമതിയാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയ കോടതി റദ്ദാക്കിയത്.












Click it and Unblock the Notifications