ശങ്കരാചാര്യരുടെ ഹര്‍ജി തള്ളി
ചെന്നൈ: കൊലപാതക കേസില്‍ അറസ്റിലായ കാഞ്ചി ശങ്കരാചാര്യരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റഡിയില്‍ വിട്ട കാഞ്ചിപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഉപേക്ഷിച്ചു.
നവംബര്‍ 19 രാവിലെ ഉച്ചക്ക് 12.05 മുതല്‍ നവംബര്‍ 22 തിങ്കളാഴ്ച രാവിലെ 10. 30 വരെയായിരുന്നു ശങ്കരാചാര്യരെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തത്.
അതേ സമയം ജയേന്ദ്ര സരസ്വതിയെ ചോദ്യം ചെയ്യുമ്പോള്‍ വീക്ഷിക്കുന്നതിന് അഭിഭാഷകന് കോടതി അനുമതി നല്‍കി. നേരത്തെ ജയേന്ദ്ര സരസ്വതി പൊലീസ് കസ്റഡിയിലുള്ളപ്പോള്‍ അഭിഭാഷകന്‍ അദ്ദേഹത്തെ വൈകീട്ട് ആറിനും ഏഴിനും ഇടയില്‍ മാത്രമേ കാണാവൂവെന്ന് കാഞ്ചീപുരം കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications