നരേന്ദ്ര മോഡി ആശുപത്രിയില്‍
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമല്ലെന്നും അമിതമായ അധ്വാനം മൂലമാണ് ദേഹാസ്വാസ്ഥ്യമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന പ്രധാന ഡോക്ടറായ ധോലാകിയ മോഡിയോട് പൂര്‍ണ്ണവിശ്രമമെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ഗൗരവ് യാത്ര ആരംഭിച്ച ശേഷം കഴിഞ്ഞ രണ്ട് മാസമായി മോഡി വിശ്രമിച്ചിട്ടേയില്ല. യോഗങ്ങളില്‍ പ്രസംഗവും യാത്രയും മൂലമാണ് അദ്ദേഹം ക്ഷീണിതനായതെന്ന് ബിജെപി നേതാക്കളും പറയുന്നു.












Click it and Unblock the Notifications