സത്യസായി ജയന്തി: പുട്ടപര്‍ത്തി ഒരുങ്ങി
പുട്ടപര്‍ത്തി:സത്യസായി ബാബയുടെ 76ാം ജന്മദിനത്തിന് പുട്ടപര്‍ത്തി ഒരുങ്ങി. ജന്മദിനാഘോഷങ്ങള്‍ നവമ്പര്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെതന്നെ രാഷ്ട്രപതി പുട്ടപര്‍ത്തിയില്‍ എത്തിക്കഴിഞ്ഞു. നവമ്പര്‍ 23 ശനിയാഴ്ചയാണ് ജന്മദിനനാള്‍. ശനിയാഴ്ച പുട്ടപര്‍ത്തിയിലെ സായി കുല്‍വന്ത് ഹാളില്‍ സായിബാബ പ്രത്യേക പ്രഭാഷണം നടത്തും.
ലളിതമായി ഈ ജന്മദിനം ആഘോഷിക്കാനാണ് ബാബ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ പുട്ടപര്‍ത്തിയില്‍ പ്രത്യേക അലങ്കാരങ്ങള്‍ ഒന്നും ഇത്തവണയില്ല. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഭക്തര്‍ പുട്ടപര്‍ത്തിയില്‍ എത്തിക്കഴിഞ്ഞു. സത്യസായിസര്‍വകലാശാലയുടെ ബിരുദദാനസമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും.












Click it and Unblock the Notifications