ശങ്കരരാമന്റെ കുടുംബത്തിന് അഞ്ചുലക്ഷം
ചെന്നൈ: കൊല്ലപ്പെട്ട വദദരാജപെരുമാള് ക്ഷേത്രം മാനേജര്‍ ശങ്കരരാമന്റെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്റെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ധനസഹായമനുവദിച്ചു.
പണമില്ലാത്താത്തതു മൂലം കുടുംബം ദാരിദ്യ്രത്തിലും കുട്ടികളുടെ പഠനം മുടങ്ങുമെന്നും കാണിച്ച് ശങ്കരരാമന്റെ വിധവ പത്മ നടത്തിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സഹായം നല്‍കുന്നതെന്ന് ജയലളിത നിയമസഭയില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 13നാണ് ശങ്കരരാമന് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി പൊലീസ് കസ്റഡിയിലാണ്.












Click it and Unblock the Notifications