ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് ബാല്‍ താക്കറെ
മുംബൈ: ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ശിവസേനാ നേതാവ് ബാല്‍ താക്കറെ പറഞ്ഞു.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നും അങ്ങനെയായി തീരില്ലെന്നും ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തോട് ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് താക്കറെ പ്രതികരിച്ചത്.
ഹിന്ദുക്കളുടെ സുഹൃത്താണെന്ന് കരുതിയിരുന്നു അദ്വാനി മുസ്ലിങ്ങളുടെ വോട്ട് ലക്ഷ്യമാക്കി രാജ്യത്തെ പിന്നില്‍ നിന്ന് കുത്തിയെന്ന് താക്കറെ ആരോപിച്ചു.
ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. വാജ്പേയിയെ അപേക്ഷിച്ച് ഹിന്ദുത്വവാദത്തെ ശക്തമായി പിന്തുണച്ചിരുന്ന അദ്വാനിയില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
മുസ്ലിങ്ങളുടെ സഹായി ആരാണെന്ന കാര്യത്തില്‍ പാര്‍ലമെന്റില്‍ കടുത്ത തര്‍ക്കം നടക്കുകയാണ്. ആ സാഹചര്യത്തിലാണ് അദ്വാനി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്- താക്കറെ ആരോപിച്ചു.












Click it and Unblock the Notifications