കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗപ്പയെ വധിക്കുമെന്ന് വീരപ്പന്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കൊളത്തൂര്‍ മണിയെ 12 ദിവസത്തിനുള്ളില്‍ ദൂതനായി അയച്ചില്ലെങ്കില്‍ ബന്ദിയായ കര്‍ണാടക മുന്‍ മന്ത്രി എച്ച്. നാഗപ്പയെ വധിക്കുമെന്ന് വീരപ്പന്റെ ഭീഷണി.

നാഗപ്പയുടെ വീട്ടുകാര്‍ക്ക് അയച്ച കസറ്റിലാണ് വീരപ്പന്‍ അന്ത്യശാസനം നല്‍കിയത്. കസറ്റ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വീരപ്പന്‍ അയക്കുന്ന അഞ്ചാമത്തെ കാസറ്റാണിത്.

വീരപ്പന്റെ താക്കീതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ മന്ത്രിസഭയുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.

കൊളത്തൂര്‍ മണിയെ ദൂതനായി അയയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെങ്കിലും ജയിലില്‍ കഴിയുന്ന മണിയ്ക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. വീരപ്പന്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ മണിയെ ദൂതനായി അയയ്ക്കുന്നതിനായി മണിയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മണിയെ ദൂതനായി അയയ്ക്കാന്‍ സാധിക്കില്ലെങ്കില്‍ മന്ത്രി രാജുഗൗഡയെ ദൂതനായി അയച്ചാല്‍ മതിയെന്ന് വീരപ്പന്‍ നാലാമത്തെ കസെറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിമാരെയോ എം എല്‍ എമാരെയെ ദൂതരായി അയയ്ക്കേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ് ബന്ദിനാടകം ഇങ്ങനെ നീണ്ടുപോവുന്നതെന്ന് കസെറ്റില്‍ വീരപ്പന്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X