Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപാര്‍ട്ടികള്‍ക്ക് ലോകബാങ്കിന്റെ പ്രശംസ

ലണ്ടന്‍: സാമൂഹിക മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നീ വിഷയങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ക്കുള്ള വിശാലമായ കാഴ്ചപ്പാടിനെ ലോകബാങ്ക് പ്രസിഡന്റ് ജെയിംസ് ഡി. വുള്‍ഫെന്‍സോണ്‍ അനുമോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പൊതു മിനിമം പരിപാടി ലോകബാങ്കിന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വുള്‍ഫെന്‍സോണ്‍ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചിരുന്ന വുള്‍ഫെന്‍സോണ്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ, ധനകാര്യമന്ത്രി പി. ചിദംബരം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വരുംവര്‍ഷങ്ങളില്‍ റെയില്‍വേ, വൈദ്യുതി, റോഡ്, ജലവിഭവം എന്നീ മേഖലകളിലായി 19000 കോടി രൂപയുടെ സഹായം ആവശ്യമുണ്ടെന്ന് ഇന്ത്യ ലോകബാങ്ക് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 900 കോടി രൂപ ലോകബാങ്ക് നല്‍കാമെന്ന് വുള്‍ഫെന്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമിനിമം പരിപാടി വികസനത്തിന്റെ കാര്യത്തില്‍ സമഗ്രമായ ഒരു രേഖയാണെന്ന് വുള്‍ഫെന്‍സണ്‍ പറഞ്ഞു.

ലോകബാങ്ക് നയങ്ങള്‍ അടിച്ചേല്പിക്കുന്നില്ല. വാഷിംഗ്ടണിലുണ്ടാക്കിയ ഒരു പദ്ധതിയുമായി വരുന്ന പൊലീസുകാരന്‍ എന്ന നിലയില്‍ നിന്ന് ലോകബാങ്ക് മാറിക്കഴിഞ്ഞു- വുള്‍ഫെന്‍സണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+