ആറളം ഫാം ഏറ്റെടുക്കാന്‍ തയ്യാര്‍: മന്ത്രി
കണ്ണൂര്‍: ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് 7,000 ഏക്കര്‍ വരുന്ന ആറളം ഫാം ഏറ്റെടുക്കുന്നതിന് തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ പറഞ്ഞു.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍, വനം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആദിവാസി കരാര്‍ നിലവില്‍ വന്ന ശേഷം കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ 810 ആദിവാസി കുടുംബങ്ങള്‍ക്കായി 1740.2 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനായി കാസര്‍കോട് ജില്ലയിലെ സംസ്ഥാന തോട്ടം കോര്‍പ്പറേഷന്റെ ചീമേനി എസ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചീമേനി എസ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ നേരത്തെ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ തോട്ടം തൊഴിലാളികളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി ഭൂമി ഏറ്റെടുക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.












Click it and Unblock the Notifications