Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ജീവനക്കാരെ ബന്ദികളാക്കി

തൃശൂര്‍: ജില്ലാ ജിയോളജി വകുപ്പിന്റെ ഓഫീസിലെ ജീവനക്കാരെ ദളിത് വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഒരു സംഘം പേര്‍ ബന്ദികളാക്കി. ഓഫീസനകത്തേക്ക് കടന്ന മുന്നണി പ്രവര്‍ത്തകര്‍ ഓഫീസ് അകത്തു നിന്നും താക്കോലിട്ടുപൂട്ടി.

നവംബര്‍ 22 വ്യാഴാഴ്ച പതിനൊന്നരയോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ദളിത് വിമോചന മുന്നണി പ്രവര്‍ത്തകര്‍ പുതൂര്‍ക്കരയിലെ ജിയോളജി ഓഫീസിലെത്തിയത്. ജീവനക്കാരെ അകത്ത് ബന്ദികളാക്കി ഓഫീസ് പൂട്ടുകയായിരുന്നു.

പറപ്പൂക്കര പഞ്ചായത്തിലെ രാപ്പാള്‍ പള്ളം പട്ടിക ജാതി കോളനിയ്ക്കു ചുറ്റുമായി സ്വകാര്യവ്യക്തികള്‍ മണല്‍ വാരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിന്മേല്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ ജീവനക്കാരെ ബന്ദികളാക്കിയത്.

കോളനിയ്ക്കു ചുറ്റുമുള്ള മണല്‍ വാരുന്നത് തുടര്‍ന്നാല്‍ കോളനിയിലെ വീടുകള്‍ നിലംപതിക്കുമെന്ന് മുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ആര്‍ഡിഒ, ജില്ലാ ജിയോളജിക്കല്‍ ഓഫീസര്‍, ഗ്രാമപഞ്ചായത്ത്, വില്ലേജ് അധികൃതര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+