മുസ്ലീംസ്ത്രീക്ക് ജീവനാംശത്തിനര്‍ഹത
കൊച്ചി: പുനര്‍വിവാഹം ചെയ്ത മുസ്ലീം സ്ത്രീക്ക് മുന്‍ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു.
1986ലെ മുസ്ലീം വിവാഹമോചന സംരക്ഷണ നിയമമനുസരിച്ച് പുനര്‍വിവാഹിതയായെന്ന കാരണത്താല്‍ മുന്‍ഭര്‍ത്താവിന്റെ ബാധ്യതയവസാനിക്കുന്നില്ലെന്ന് ജസ്റിസ് എം. രാമചന്ദ്രന്‍, ജസ്റിസ് .എം. ശശിധരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധികല്‍പ്പിച്ചു.
കാസര്‍ഗോഡ് സ്വദേശിയായ എ.എം അബ്ദുള്‍ ഹമീദ് പുനര്‍വിവാഹിതയായ മുന്‍ഭാര്യ ഫൗസിയക്ക് ജീവനാംശമായി 90,000 രൂപ നല്‍കാനുള്ള ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ വിധി.












Click it and Unblock the Notifications