കമ്പനിക്കെതിരെ ഇന്റലിജന്‍സ് അന്വേഷണം
തിരുവനന്തപുരം: വാഹനങ്ങളുടെ വിലകൂടിയ വിവിധ പാര്‍ട്ടുകളാണെന്ന് കാണിച്ച് വ്യാജമായി ദുബായിലേക്ക് വിലകുറഞ്ഞ ഇരുമ്പുകഷണങ്ങളയച്ച് പണം തട്ടിയതിനെക്കുറിച്ച് അന്വേഷിയ്ക്കുന്നു.
എക്സ്പോര്‍ട്ട് ഇന്‍സന്റീവ് സ്കീമിന്റെ കീഴില്‍ നാലുകോടിയുടെ ആനുകൂല്യങ്ങളാണ് കണ്ണൂരിലുള്ള കൈപ്പറ്റി കേന്ദ്രഗവണ്‍മെന്റിനെ വഞ്ചിച്ച കേസില്‍ കണ്ണൂരിലുള്ള എക്സ്പോര്‍ട്ട് കമ്പനിയെപ്പറ്റി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നു.
2002-2003ല്‍ ഫ്യൂല്‍ ഇഞ്ചക്ഷന്‍ എഞ്ചിനില്‍ ഉപയോഗിക്കുന്ന സ്റീലെന്ന വ്യാജേന ദില്ലിയില്‍ നിന്നും 2രൂപ മാത്രം വിലവരുന്ന ഇരുമ്പുകഷണങ്ങള്‍ അയച്ച് കേന്ദ്രഗവണ്‍മെന്റ് ഡ്യൂട്ടി എക്സംപ്ഷന്‍ പാസ്ബുക്ക് സ്കീമില്‍ 4കോടി രൂപ കനിപവു നേടിയ കേസിലാണ് അന്വേഷണം.
ഇരുമ്പുകഷണങ്ങള്‍ ഓരോന്നും 400 രൂപ വിലവരുന്ന സ്റീല്‍ കഷണങ്ങളാണെന്ന് വരുത്തിത്തീര്‍ത്താണ് കമ്പനിയുടമ പണം പറ്റിയത്. ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ട ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കമ്പനിക്കെതിരെ നോട്ടീസയച്ചിട്ടുണ്ട്.
ദുബായില്‍ നിന്നും കണക്കില്ലാത്ത പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ വന്നുചേര്‍ന്നിട്ടുണ്ട്.
ഹവാല ഇടപാടുമായി സ്ഥാപനത്തിനു ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികായാണ്.












Click it and Unblock the Notifications