Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്ട് പുനരധിവാസ കേന്ദ്രം

കാസര്‍കോട്: മാനസികവും നാഡീസംബന്ധവുമായ രോഗങ്ങളുള്ളവര്‍ക്കായി കാസര്‍കോട് ഒരു പുനരധിവാസ കേന്ദ്രം തുടങ്ങുന്നു. നവംബര്‍ 24 ഞായറാഴ്ച കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യും.

നാലപ്പാട് പുനരധിവാസ കേന്ദ്രം എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തില്‍ മാനസികമായ അവശത അനുഭവിക്കുന്നവരെയും രോഗികളെയും നാഡീസംബന്ധമായ രോഗങ്ങളുള്ളവരെയും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെയും പുനരധിവസിപ്പിക്കും.

ഇവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യുകയാണ് പുനരധിവാസ കേന്ദ്രത്തില്‍ ചെയ്യുന്നത്.

മാനസിക അവശതയനുഭവിക്കുന്ന ഒരു കോടിയിലേറെ പേര്‍ രാജ്യത്തുണ്ടെന്ന് നാലപ്പാട് പുനരധിവാസ കേന്ദ്രം ചെര്‍മാന്‍ എന്‍. എ. ഹാരിസ് പറഞ്ഞു. ഇവരില്‍ 6,000 പേര്‍ക്ക് ഒരു ഡോക്ടറും 10,000 പേര്‍ക്ക് ഒരു ആശുപത്രിയും എന്ന സ്ഥിതിയാണിപ്പോഴുള്ളത്.

ബന്ധുക്കളില്ലാത്തെ അത്തരം രോഗികളെ നാലപ്പാട് പുനരധിവാസ കേന്ദ്രം ഏറ്റെടുക്കും. ഇവരുടെ തൊഴില്‍പരമായ കഴിവുകള്‍ അഭ്യസിപ്പിക്കും. ക്രോണിക് സ്കീസോഫ്രീനിയ രോഗികള്‍ക്ക് കേന്ദ്രത്തില്‍ ചികിത്സ നല്‍കും. ഭാവിയില്‍ നഴ്സുമാര്‍ക്കായി മനശാസ്ത്ര പരിശീലന സ്കൂള്‍ ആരംഭിക്കും.

ചില വിദേശരാജ്യങ്ങള്‍ ഫണ്ട് നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഹാരിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+