കണ്ണൂര്‍ കോടതിയുടെ ശതവാര്‍ഷികാഘോഷം
കണ്ണൂര്‍: കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ശതവാര്‍ഷികാഘോഷ പരിപാടികള്‍ക്കായുള്ള സംഘാടക സമിതി രൂപീകരിക്കുന്നതിനായി നവംബര്‍ 23 ചൊവ്വാഴ്ച യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്ന് കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി. കൃഷ്ണന്‍, സെക്രട്ടറി സി. കെ. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
കോടതി സമുച്ചയത്തില്‍ കണ്ണൂര്‍ മുനിസിഫ് കോടതി പ്രവര്‍ത്തനം തുടങ്ങിയത് 1907ലാണ്. ലോഗന്റെ മലബാര്‍ മാന്വലില്‍ പറയുന്നത് ജില്ലാ മുനിസിഫ് കോടതി 1897ലാണ് ചൊവ്വയില്‍ തുടങ്ങിയത് എന്നാണ്. ഇത് പിന്നീട് കണ്ണൂരേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications