വൃക്ക തട്ടിപ്പിന് വ്യാജരേഖകള്‍ ഉണ്ടാക്കി
കൊച്ചി: വ്യാജരേഖകള്‍ ഉപയോഗിച്ച് ഇടനിലക്കാര്‍ വൃക്കത്തട്ടിപ്പ് നടത്തിയിട്ടുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ വ്യാജരേഖയുണ്ടാക്കി പല ആശുപത്രികളിലും ഇടനിലക്കാര്‍ വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
വൃക്ക ദാനം ചെയ്യുന്നവരുടെയും സ്വീകരിക്കുന്നവരും അപേക്ഷകള്‍ പരിശോധിച്ച് വൃക്ക മാറ്റിവയ്ക്കുന്നതിന് അനുമതി നല്‍കേണ്ടത് ഓതറൈസേഷന്‍ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ അനുമതിയില്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കില്ല. വൃക്ക നല്‍കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് കമ്മിറ്റി അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നത്. കമ്മിറ്റി അനുമതി നിഷേധിച്ചിട്ടും വൃക്കതട്ടിപ്പ് സംഘത്തിലെ ഇടനിലക്കാര്‍ വ്യാജരേഖകളുണ്ടാക്കി ഓപ്പറേഷന്‍ നടത്തിച്ചുവെന്നാണ് സത്യാവാങ്മൂലത്തില്‍ പറയുന്നത്.
കോഴിക്കോട് സ്വദേശി റെജിയും തൃശൂര്‍ സ്വദേശി വിശ്വനാഥനുമാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വൃക്ക തട്ടിപ്പ് സംഘത്തിലെ മുഖ്യക്കണ്ണികളെന്ന് ഡി ഐ ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications