ശാരിയുടെ ചികിത്സാരേഖകള്‍ കാണാതായി
കോട്ടയം: മരണമടഞ്ഞ കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടി ശാരി എസ്. നായരുടെ ചികിത്സാരേഖകള്‍ കാണാതായി.
കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയോടൊപ്പം ശാരിയുടെ ചികിത്സാരേഖകള്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഏഴാം പ്രതി സോമന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പെണ്‍കുട്ടിക്ക് ചികിത്സ നടത്തിയ രണ്ട് സ്വകാര്യ ആശുപത്രികളിലെയും കോട്ടയം മെഡിക്കല്‍ കോളജിലെയും ചികിത്സാരേഖകള്‍ കേസ് ഡയറിയോടൊപ്പമില്ല. ഇവ കാണാനില്ലാത്തത് ആശങ്കയുളവാക്കുന്നതായി കോടതി പറഞ്ഞു.












Click it and Unblock the Notifications