കുമരകം ഉണരുന്നു
കുമരകം: വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്നതോടെ കുമരകം പാതിയുറക്കത്തില്‍ നിന്നുണരുന്നു. സീസണായതോടെ വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ദിവസവും കുമരകത്തെത്തുകയാണ്.
ഇതോടെ കുമരകത്തെ കായല്‍ത്തീരം ഉത്സവത്തിമിര്‍പ്പിലാണ്. കായല്‍പ്പരപ്പില്‍ ഒഴുകിനീങ്ങുന്ന കെട്ടുവള്ളങ്ങള്‍ രസംപകരുന്ന കാഴ്ചയാണ്. കായല്‍സൗന്ദര്യവും കുമരകം പക്ഷിസങ്കേതവും ആണ് ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളും വിനോദസഞ്ചാരികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരമേറിയതിനാല്‍ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കാനും ഹോട്ടലുകള്‍ ധാരാളം. പരിസരത്തുള്ള വീടുകളിലും ഇപ്പോള്‍ കുറഞ്ഞ വാടകയ്ക്ക് വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യം നല്കുന്നു.












Click it and Unblock the Notifications