സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ 29 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത വന്‍തുക പിടിച്ചെടുത്തു.
നവംബര്‍ 21 വ്യാഴാഴ്ച നാല് മണിക്ക് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. എല്ലായിടത്തും ഒരേ സമയത്തായിരുന്നു റെയ്ഡ്. മണിക്കൂറുകളോളം റെയ്ഡ് നീണ്ടുനിന്നു.
പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഹോര്‍മസ് തരകന്റെ ഉത്തരവ് പ്രകാരം ഓപ്പറേഷന്‍ രജനി എന്ന പേരിലായിരുന്നു റെയ്ഡ് നടത്തിയത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലെയും രണ്ട് സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ വീതമാണ് റെയ്ഡ് നടത്തിയത്.
വിജിലന്‍സ് ഐ ജി എം. എന്‍. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഡി വൈ എസ് പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് റെയ്ഡിനെത്തിയത്. രജിസ്ട്രേഷന്‍ ഇനത്തില്‍ പെടാത്ത എത്ര പണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് ആദ്യം പരിശോധിച്ചത്. ഓഫീസുകളിലെ ജീവനക്കാരോട് കൈയില്‍ എത്ര പണമുണ്ടെന്ന് വെളിപ്പെടുത്താന്‍ ആദ്യം ആവശ്യപ്പെട്ടു. കൈയില്‍ എത്ര പണമുണ്ടെന്ന് വ്യക്തമായി പറയാന്‍ കഴിയാത്ത ജീവനക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തു.












Click it and Unblock the Notifications