Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു .ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഒരു ആര്‍എസ്എസ്സുകാരനും സംഭവത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരടക്കം ആറു പേര്‍ പൊലീസ് കസ്റഡിയിലായി.തിരുമലയിലും വലിയവിളയിലുമാണ് നവംബര്‍ 21 ഞായറാഴ്ച അക്രമണങ്ങള്‍ നടന്നത്.

പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആര്‍എസ്എസ് പ്രവര്‍ത്തകനെ ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുമലയിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ വച്ചാണ് മുപ്പതോളം വരുന്ന സംഘം സിപിഎംകാരെ ആക്രമിച്ചത്. സിപിഎം പാളയം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് വലിയവിളയില്‍ പാര്‍ട്ടികൊടി നാട്ടുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

പതാക നാട്ടുന്നതിനെ എതിര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകനായി ദീപുവിന് മര്‍ദ്ദനമേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎംകാര്‍ക്കു നേരെ ആക്രമണമുണ്ടായത്.സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സിപിഎംകാരുടെ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പൊലീസ കനത്ത ജാഗ്രതയിലാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് വലിയവിള, തിരുമല, വേട്ടമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച ഹര്‍ത്താലാചരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+