എസ്എഫ്ഐക്കാര്‍ സ്കൂള്‍ ആക്രമിച്ചു
കോഴിക്കോട്: എസ്എഫ്ഐയുടെ പഠിപ്പുമുടക്ക് സമരം കോഴിക്കോട്ട് അക്രമാസക്തമായി. മലബാര്‍ ക്രിസ്ത്യന്‍ ഹൈസ്കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി.
സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തുന്ന പഠിപ്പുമുടക്ക് സമരത്തെ തുടര്‍ന്ന് മലബാര്‍ ക്രിസ്ത്യന്‍ ഹൈസ്കൂളിലെ ക്ലാസുകള്‍ വിടാത്തതാണ് പ്രകോപനത്തിന് കാരണമായത്.
സ്കൂളിന് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. കല്ലേറില്‍ ക്സാസ് മുറികളുടെ ഓടുകളും ജനല്‍ചില്ലുകളും തകര്‍ന്നു.
പ്ലസ് ടു ക്ലാസുകളില്‍ അധ്യാപനം നിര്‍ത്തിയെങ്കിലും ഹൈസ്കൂളില്‍ രാഷ്ട്രീയമില്ലെന്നതിന്റെ പേരിലാണ് ക്ലാസുകള്‍ വിടാഞ്ഞത്. അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയിലെടുത്തു.












Click it and Unblock the Notifications