കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡി.കോളജുകളില്‍ ടെലി-മെഡിക്കല്‍ സംവിധാനം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: കേരത്തിലെ അഞ്ച് മെഡിക്കല്‍ കോളജുകളിലും പത്തനംതിട്ട, കൊല്ലം ജനറല്‍ ആശുപത്രികളിലും ടെലി-മെഡിക്കല്‍ സംവിധാനം അടുത്തുതന്നെ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ടെലി-മെഡിക്കല്‍ സംവിധാനം ഇപ്പോള്‍ തന്നെയുണ്ട്. ഈ സംവിധാനം നടപ്പിലാക്കുന്നതിനായി അഞ്ച് കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. നവംബര്‍ 21 വ്യാഴാഴ്ച വൈകുന്നേരം ശബരിമലയിലെത്തിയ ശങ്കരന്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.

പമ്പയില്‍ അടുത്ത ടെലി-മെഡിക്കല്‍ സംവിധാനം അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കും. മകരവിളക്ക് കഴിഞ്ഞ് ശബരിമല ക്ഷേത്രനടയടച്ചതിന് ശേഷം പമ്പയിലെ ടെലി-മെഡിക്കല്‍ സംവിധാനം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പത്തനംതിട്ടയിലെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ പണി അടുത്തുതന്നെ പൂര്‍ത്തിയാവും. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തും.

പമ്പയില്‍ സന്നിധാനത്തേക്കുള്ള വഴിയിലുള്ള 12 ഓക്സിജന്‍ പാര്‍ലറുകളില്‍ ദിവസേന 30 മുതല്‍ 40 വരെ ആളുകളെത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചു ദിവസമായി പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 2,894 രോഗികളാണെത്തിയത്. ആയുര്‍വേദ ആശുപത്രിയില്‍ 782 രോഗികളെത്തി- മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X