Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി തങ്ങളുമായി ചര്‍ച്ച നടത്തി

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി നവംബര്‍ 22 തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തി.

പാണക്കാട് കുടപ്പനക്കുന്ന് തറവാട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി തങ്ങളെ കണ്ടത്. കൂടിക്കാഴ്ച ഇരുപത് മിനുട്ടോളം നീണ്ടുനിന്നു. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും സന്നിഹിതനായിരുന്നു. ജനസമ്പര്‍ക്ക പരിപാടിക്കായി മലപ്പുറത്തെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.

കുഞ്ഞാലിക്കുട്ടി രാജി വയ്ക്കുമെന്നഅഭ്യൂഹം പരന്നിരിയ്ക്കുന്ന സാഹചര്യത്തില്‍ ഈ കൂടുക്കാഴ്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തിലുള്ള ലീഗിന്റെ തീരുമാനം ശിഹാബ് തങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതായാണ് കരുതുന്നത്.

പിന്നീട് യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം. കെ. മുനീര്‍, കെ. സി. അനില്‍കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

യുഡിഎഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മലപ്പുറത്ത് തുടങ്ങി. ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കും.

ജനസമ്പര്‍ക്ക പരിപാടിയില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നില്ല. തന്റെ സാന്നിധ്യമുണ്ടായാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരിപാടി അലങ്കോലപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കുഞ്ഞാലിക്കുട്ടി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+