യുഡിഎഫ് യോഗം തുടങ്ങി
തിരുവനന്തപുരം: യു ഡി എഫ് ഉന്നതാധികാര സമിതി അരുവിക്കര ഗസ്റ് ഹൗസില്‍ യോഗം തുടങ്ങി. ബാലകൃഷ്ണപിള്ള പ്രശ്നം, സ്വാശ്രയ ന്യൂനപക്ഷ കോളജുകളിലെ പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിഷയമാവും.
ഒരിടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പങ്കെടുക്കുന്നു എന്നതാണ് നവമ്പര്‍ 22 വെള്ളിയാഴ്ചത്തെ യോഗത്തിന്റെ പ്രത്യേകത. ഈ യോഗത്തില്‍ പിഡിപി യോഗത്തില്‍ താന്‍ നടത്തിയതായി പറയുന്ന വിവാദ പ്രസംഗത്തെക്കുറിച്ച് ബാലകൃഷ്ണപിള്ള വിശദീകരണം നല്കും.
പിള്ള താന്‍ നടത്തിയ പ്രസംഗത്തെ ന്യായീകരിക്കുമെന്ന് കരുതുന്നു. തല്ക്കാലം പിള്ളയുടെ പ്രസംഗവിവാദം ഈ യോഗത്തോടെ അവസാനിക്കുമെന്ന് കരുതുന്നു. സ്വാശ്രയ മതന്യൂനപക്ഷ കോളജുകളിലെ പ്രവേശനം സംബന്ധിച്ച് എന്ത് മാനദണ്ഡമെടുക്കണമെന്ന് സംബന്ധിച്ചും യു ഡി എഫ് യോഗം തീരുമാനമെടുക്കും. സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂ.












Click it and Unblock the Notifications