സൈനികപിന്‍മാറ്റം വ്യാജമല്ല
ഹൈദരാബാദ്: പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജമ്മു-കാശ്മീരില്‍ നിന്നും സൈനികരെ പിന്‍വലിച്ചത് സുരക്ഷാസംവിധാനത്തില്‍ പാളിച്ചകള്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചാണെന്ന് സൈനികമേധാവി എന്‍.സി വിജ് പറഞ്ഞു.
സെക്കന്ത്രാബാദില്‍ ഒരു സൈനികപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
സൈനികരെ പിന്‍വലിക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം ആത്മാര്‍ത്ഥമായി നിറവേറ്റാന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇത് കപടനാടകവുമല്ല. രണ്ടുരാഷ്ട്രങ്ങളും തമ്മിലുണ്ടാക്കാനാഗ്രഹിക്കുന്ന സൗഹൃദത്തില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഇത്തരമൊരു നീക്കം സഹായിക്കും.
പിന്‍വലിച്ച സൈനികരുടെ എണ്ണം എത്രയെന്നു വെളിപ്പെടുത്താന്‍ വിജ് തയ്യാറായില്ല.നുഴഞ്ഞുകയറ്റശ്രമങ്ങള്‍ നടക്കാതെയല്ലാ, പ്രതിരോധം ശക്തമായതു കൊണ്ടാണ് നുഴഞ്ഞുകയറ്റം നടക്കാത്തത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ശത്രുക്കള്‍ എട്ടുതവണ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈനികര്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി സൈനികമേധാവി അറിയിച്ചു.












Click it and Unblock the Notifications