എജിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിനോടും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോടും മുഖ്യമന്ത്രി വിശദീകരണം തേടി. കേസിന്റെ കാര്യത്തില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ഹൈക്കോടതിയുടെ സ്റേ നീക്കാന്‍ ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ ആര്‍ക്കും സ്വാതന്ത്യ്രമുണ്ട്. തെറ്റ് ചെയ്യാത്തവരെ ബലിയാടാക്കില്ല.
നവംബര്‍ 24ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിപ്രശ്നം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് യോഗത്തിന് മുന്‍കൂട്ടി അജണ്ടയൊന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.












Click it and Unblock the Notifications