ബിജെപിയില്‍ ചേരിപ്പോരില്ലെന്ന് രാമന്‍പിള്ള
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനഘടകത്തില്‍ ചേരിതിരിവുണ്ടെന്ന ആരോപണം സംസ്ഥാനസെക്രട്ടറി കെ.രാമന്‍പിള്ള നിഷേധിച്ചു. ബി.ജെ.പി വോട്ട് ലഭിക്കില്ലെന്നു മനസിലാക്കിയ യു.ഡി.എഫാണ് ഈ പ്രചരണത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
പി.പി മുകുന്ദനും സി.കെ പത്മനാഭനും ഭാരവാഹികളുടെ യോഗത്തില്‍ നിന്നും മനപൂര്‍വം മാറി നിന്നതല്ല. മറ്റു ചില പരിപാടികളുള്ളതിനെ തുടര്‍ന്നാണ് പത്മനാഭന്‍ എത്തിച്ചേരാതിരുന്നത്. പി.പി മുകുന്ദന്‍ യോഗദിവസമാണ് ആയുര്‍വേദ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയത്.
തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പുകണക്കുകള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ പാര്‍ട്ടിയോഗം കൂടി അംഗീകരിച്ചതാണ്.
എന്‍.ഡി.എ ഭരണകാലത്ത് താന്‍ അനധികൃതമായി പെട്രോള്‍ പമ്പു സ്വന്തമാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇതാരെങ്കിലും തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം തന്നെയുപേക്ഷിക്കാനും തയ്യാറാണ്.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനമെന്ന് രാമന്‍പിള്ള അറിയിച്ചു.












Click it and Unblock the Notifications