എട്ട് ഡിവൈഎഫ്ഐക്കാര്‍ക്ക് ജീവപര്യന്തം
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനായ ഗിരി എന്ന സുരേന്ദ്രകുമാറിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചു.
തൊഴുക്കല്‍ സ്വദേശികളായ വലിയവിള വീട്ടില്‍ ഷൈന്‍രാജ് (25), ശില്പി സൗണ്ട്സ് ഉടമ അനില്‍കുമാര്‍ (33), വടക്കേ പുത്തന്‍വീട്ടില്‍ ബിജു (27), താഴേകോട്ടൂര്‍ പുത്തന്‍ വീട്ടില്‍ ബിജു (33), കല്ലന്‍ അനി എന്ന അനില്‍കുമാര്‍ (27), എസ്. ആര്‍. കോട്ടജിലെ വിന്‍ (30), പള്ളിവിളാകം വീട്ടില്‍ ഗ്ലാഡ്സ്റണ്‍ (28), കുന്നുവിള വീട്ടില്‍ ശോഭിരാജ് (28) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം അതിവേഗ കോടതി അഡീഷല്‍ സെഷന്‍സ് ജഡ്ജി ഇമ്മാനുവല്‍ പി. കോലാടിയാണ് ശിക്ഷ വിധിച്ചത്.
1998 മെയ് രണ്ടിന് വൈകീട്ട് ഏഴ് മണിക്ക് തൊഴുക്കല്‍ ജംഗ്ഷനില്‍ വച്ച് നാട്ടുകാരുടെ മുന്നില്‍ വച്ചാണ് സുരേന്ദ്രനെ വെട്ടിക്കൊന്നത്. ബിജെപിയുടെ വാര്‍ത്താ ബോര്‍ഡില്‍ ഒട്ടിച്ചിരുന്ന ചാരായവിരുദ്ധ പോസ്റര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ കൊടിമരം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. സ്ഥലത്തെ ഒരു പള്ളിയിലെ ഉത്സവത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റ് ഫിറ്റിംഗ് സുരേന്ദ്രനും ചില ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന് നശിപ്പിക്കുകയും ചെയ്തതാണ് കൊലക്ക് പെട്ടെന്നുള്ള പ്രകോപനമായത്. ഈ ലൈറ്റ് ഫിറ്റിംഗ് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു.
പ്രതികളില്‍ നിന്നും പിഴയായി ഈടാക്കുന്ന തുക സുരേന്ദ്രന്റെ അച്ഛനമ്മമാര്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications