Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഗ്രൂപ്പ് മുഖ്യമന്ത്രിക്ക് നിവേദനം നല്കും

തിരുവനന്തപുരം: 23 എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് നല്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. നവമ്പര്‍ 23 ശനിയാഴ്ച കെ. കരുണാകരന്റെ വീട്ടിലായിരുന്നു യോഗം.

പൊലീസ് നയം തിരുത്തണമെന്നും ഭരണത്തിലെ വീഴ്ചകളെ വിമര്‍ശിക്കാന്‍ എംഎല്‍എമാര്‍ക്ക് അധികാരം നല്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു. നിവേദനം മുഖ്യമന്ത്രിക്ക് നല്കാന്‍ ചീഫ് വിപ്പായ പി.പി. ജോര്‍ജ്ജിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇത് ഗ്രൂപ്പ്യോഗമല്ലെന്നും തന്റെ ചെറുമകന്റെ പിറന്നാളിന് എല്ലാവരും ഒത്തുകൂടിയതാണെന്നുമാണ് കരുണാകരന്റെ വിമര്‍ശനം. തനിക്ക് ഗ്രൂപ്പ് യോഗം നടത്താന്‍ ഭയമില്ലെന്നും കരുണാകരന്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ക്ക് സമയം അനുവദിക്കാന്‍ മുഖ്യമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. അതിനാലാണ് ചീഫ് വിപ്പായ പി.പി. ജോര്‍ജ്ജിനെത്തന്നെ നിവേദനം നല്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. എംഎല്‍എമാരെ കാണാന്‍ തയ്യാറല്ലെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എം.പി. ഗംഗാധരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

മന്ത്രിമാര്‍ ഒഴികെയുള്ള ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗമാണ് വിളിച്ചിരുന്നതെങ്കിലും മന്ത്രി കടവൂര്‍ ശിവദാസന്‍ കരുണാകരന്റെ വീട്ടിലെത്തിയിരുന്നു. പി.പി. തങ്കച്ചന്‍, ശോഭന ജോര്‍ജ്ജ്, പി.പി. ജോര്‍ജ്ജ്, സാവിത്രി ലക്ഷ്മണന്‍, അടൂര്‍ പ്രകാശ്, എം.പി. ഗംഗാധരന്‍, വര്‍ക്കല കഹാര്‍, ഇ.എം. ആഗസ്തി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+